സംശയം കൊണ്ട് വീർപ്പു മുട്ടി ജീവിക്കുന്ന ഒരുപാട് പേരെ നമുക്ക് കാണാൻ പറ്റും. “സംശയം ഒന്നും അല്ല സ്നേഹ കൂടുതൽ അല്ലെ?”.”ഞാൻ സംശയ്ക്കുമോ? “.”എനിക്ക് തന്നെ അത്രക്ക് വിശ്വാസം ആയത്കൊണ്ടല്ലേ ഞാൻ അതിന് അയച്ചത്…!”. സ്നേഹ കുറവ് തോന്നുമ്പോൾ ഈ സ്നേഹം ആർക്കോ കൊടുക്കുന്നുണ്ടോ എന്ന് തോന്നുക. സ്വന്തം പങ്കാളിയെ കൊലപെടുത്തുന്ന സാഹചര്യത്തിലേക്ക് വരെ എത്താം.
സംശയ രോഗം എന്നത് പങ്കാളിയുമായുള്ള ബന്ധത്തിന്റെ സ്ഥിരതയെ കുറിച്ചുള്ള ആശങ്കകൾ, തന്റെ സ്ഥാനം മറ്റാരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയം, വൈകാരികമായ അരക്ഷിത ബോധം തുടങ്ങിയവ മൂലമുണ്ടാകുന്ന ആസ്വാഭാവികമായ മാനസികാവസ്ഥയാണ്. പങ്കാളിയിൽ നിന്നും ഭാവിയിൽ സംഭവിച്ചേക്കാവുന്ന വിശ്വാസവഞ്ചനയെക്കുറിച്ചുള്ള ഭയം മൂലം ജീവിതം അസുഖകരമാക്കുകയും അങ്ങനെ പങ്കാളിയിൽ അകൽച്ചയുണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കുകയും തുടർന്ന് അകൽച്ചയുടെ കാരണം മറ്റു ബന്ധങ്ങളാണെന്ന് ദൃഡമായി വിശ്വസിച്ചുതുടങ്ങുകയും ചെയ്യുന്നു.
സംശയ രോഗം തിരിച്ചറിയാം
നിങ്ങൾ ഇങ്ങനെ ചെയ്യാറുണ്ടോ 👇
👉പങ്കാളിയുടെ വാട്സാപ്പ്, ഫേസ്ബുക്, ഇമെയിൽ തുടങ്ങിയ സോഷ്യൽ മീഡിയ – ആശയ വിനിമയ സംവിധാനങ്ങൾ കൂടെ കൂടെ പരിശോധിക്കുക.
👉പങ്കാളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചുഴിഞ്ഞറിയുന്നതിനായി നിരന്തരം ചോദ്യം ചെയ്യുക.
👉പങ്കാളി മാറ്റാരോടെങ്കിലും താല്പര്യമോ ബന്ധമോ പുലർത്തുന്നുണ്ടെന്ന് ആരോപണം ഉന്നയിക്കുക.
👉പങ്കാളിയെ രഹസ്യമായി നിരീക്ഷിക്കുകയോ പിന്തുടരുകയോ ചെയ്യുക.
👉പങ്കാളി അടുത്തില്ലാത്തപ്പോൾ സ്നേഹക്കൂടുതലും കരുതലുമാണ് എന്ന വ്യാജേന നിരന്തരം വിളിച്ചു ചെക്ക് ചെയ്യുക.
👉പങ്കാളി പുറത്തു പോകുന്നത് തടയാനുള്ള സാഹചര്യം മനഃപൂർവ്വം സൃഷ്ടിക്കുക.
👉പങ്കാളിയുടെ ചില സുഹൃത്തുക്കളെ വഴിതെറ്റിക്കുന്നവരെന്ന് ആരോപിച്ച് അവരെ അകറ്റാനുള്ള ശ്രമം നടത്തുക.
👉പങ്കാളിയുടെ ജോലിസ്ഥലത്തുള്ള ചിലരെ ശത്രുക്കളായി കരുതിക്കൊണ്ടുള്ള പ്രതികരണങ്ങൾ നടത്തുക വഴി ജോലിയിൽ തുടരാൻ പ്രയാസം സൃഷ്ടിക്കുക.
ഇങ്ങനെ തുടങ്ങിയ കാര്യങ്ങൾ ചെയ്ത് വീർപ്പുമുട്ടിക്കുന്ന ആളുകൾക്ക് നമ്മൾ എത്ര തന്നെ സുതാര്യത കാണിച്ചിച്ചിട്ടും പ്രതേകിച്ചു കാര്യമൊന്നും ഉണ്ടാവില്ല. ഇത്തരം വിഷയങ്ങൾ നേരത്തെ കണ്ടത്തി മനഃശാസ്ത്ര ചികിത്സക്ക് വിധേയമാക്കണം.
ഈ അടുത്ത എന്റെ അടുത്ത വന്ന ഒരു അദ്ധ്യാപകൻ പറയുകയാ.. “ഞാൻ കഴിഞ്ഞ 5 വർഷമായി ടോറച്ചുള്ള മൊബൈൽ ആണ് സാറേ യൂസ് ചെയ്യുന്നത് സ്കൂളിലെ എല്ലാം ഗ്രൂപ്പിൽ നിന്നും ഞാൻ ഒഴിവായി. എന്നെ എന്തേലും ആവിശ്യത്തിന് ഏതേലും ടീച്ചറോ പേരെന്റ്സോ ഫോൺ വിളിച്ചാൽ അന്നത്തെ ഉറക്കം പോകും. “…. അങ്ങനെ ജീവിതം വഴി മുട്ടി നിൽക്കുന്ന ഒരുപാട് പേരെ നമുക്ക് ചുറ്റും കാണാം……
ടി. പി ജവാദ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
☎️9037984556
WellnessClinic Psychological Counselling Centre
089436 63388
https://maps.app.goo.gl/Kz6FFNsxpz79cBpt6